Friday, January 1, 2010

എന്റെ വേറൊരച്ചന്റെ..........

‘ഡാഡി-മമ്മി’ പൊങ്ങച്ച വിളികൾക്ക് ഇപ്പോൾ ആരാധകർ തീരെ കുറവാണെങ്കിലും
‘സായിപ്പു മോഡൽ’ പള്ളിക്കൂടങ്ങളുടെ ആരാധകർക്ക് എണ്ണത്തിൽ ഒട്ടും കുറവു വന്നിട്ടില്ല എന്നു മാത്രമല്ല ഏറെ വർധനവു നേടിയിട്ടുമുണ്ട്. തന്മൂലം ‘കുരച്ചു കുരച്ചു മലയാലം പരയുന്ന’ വൌവ്വാലുകളുടെ എണ്ണം നാട്ടിലും ചാനലുകളിലും വല്ലാതെ കൂടിയിട്ടുമുണ്ട്.

ഞാനിങ്ങനെ പറയുമ്പോൾ നിങ്ങൾക്കു സംശയിക്കാം- ‘ഇവർക്കൊക്കെ മീശ കുരുത്താൽ പാട്ടോളിക്കെന്താ ഗുണം?’ ഒന്നുമുണ്ടായിട്ടല്ല; പക്ഷിയും മൃഗവുമല്ലാത്ത ഇതുങ്ങളെക്കൊണ്ടുണ്ടാകുന്ന സാമൂഹിക വിപത്തുകൾ ഓർത്തുള്ള ഉത്കണ്ഠ; അത്രേയുള്ളു !
ഒരു ചെറിയ ഉദാഹരണമാണ് ഇതിന്റെ തലക്കെട്ട്; ഇനി കഥ വിവരിക്കാം........

പാട്ടോളിക്കുടുംബത്തിൽ സഹോദരങ്ങൾ പത്തു പേർ; എല്ലാവർമായി മക്കൾ 19 എണ്ണം മാത്രം. അഖിലേന്ത്യാ തലത്തിൽ വളർന്ന ഒരു കുടുംബമായതിനാൽ 19 പേർ പഠിച്ചത് 38 സ്ഥലങ്ങളിലായാണ്. അതിനാൽത്തന്നെ മേൽ വിവരിച്ച ഇനം വൌവ്വാലുകളുടെ എണ്ണം വണ്ണത്തിൽ ഗണ്യം !!

അങ്ങിനെയിരിക്കെ, ഒരു കുടുംബസംഗമത്തിന്റെ ഭാഗമായി, ഞങ്ങൾ മൂത്ത ചേട്ടന്റെ ആവാസകേന്ദ്രമായ തിരുവന്തോരത്ത് സമ്മേളിക്കുന്നു. അവിടെനിന്നും എന്നെയും എന്റെ അച്ഛന്റെ നേരേ മൂത്ത സഹോദരന്റെ മകനെയും നഗരി കാണിക്കാനായി കൊണ്ടുപോയത് ഏറ്റവും മൂത്ത സഹോദരന്റെ മകൻ. അദ്ദേഹമാണെങ്കിൽ പ്രഗത്ഭനും പ്രതിഭാധനനുമായ ഒരു കേസില്ലാ വക്കീൽ; സ്ഥലത്തെ പ്രധാന പയ്യൻസ്; സർവ്വോപരി, ബോംബയിൽ വളർന്ന നല്ലയിനം വൌവ്വാൽ !!

ഈ നഗരികാണിക്കലിന്റെ ഒന്നാം ഘട്ടം അവസാനിച്ചത് അദ്ദേഹത്തിന്റെ വിപുലമായ സുഹൃദ്‌വലയത്തിന്റെ സംഗമസ്ഥാനമായ ഒരു ‘മാള’ത്തിൽ. ചെന്നപാടേ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അദ്യം ഞങ്ങളെ ചെങ്ങാതിമാർക്ക് പരിചയപ്പെടുത്തി:
“ടേയ്, നാട്ടീന്നു വന്ന എന്റെ അന്യന്മാരാണ്, കേട്ടാ ! യവൻ അജയൻ, എന്റെ ഒരച്ചന്റെ അന്യന്റെ മകൻ !! യവൻ പപ്പൻ, എന്റെ വേറൊരച്ചന്റെ അന്യന്റെ മകൻ !!!”

ഞെട്ടിത്തെറിച്ച ഞാൻ നീണ്ടുവന്ന കണ്ണുകൾക്കു മുന്നിൽ ആദ്യം ദഹിച്ചു ! പിന്നീടുയർന്ന കൂട്ടച്ചിരികൾക്കിടയിൽ ഭൂമിയിലേക്കു താഴ്ന്നു !! ‘ഒരു’വിനു വന്ന സ്ഥാനമാറ്റം എത്ര ഭീകരം....
നിങ്ങൾ പറയൂ, ഇതൊരു സാമൂഹിക വിപത്തല്ലേ ??

14 comments:

 1. സമൂഹത്തിലെക്ക് തന്തയില്ലായ്മ ആദ്യമായി കടന്നുവരിക സാംസ്ക്കാരിക വഴികളിലൂടെത്തന്നെയാണ്. സാംസ്ക്കാരികതകൊണ്ട് അതിനെ പ്രതിരോധിക്കുക എന്നത് സമൂഹത്തിന്റെ ബാധ്യത തന്നെ.ആ നിലക്ക് ഇത്തരം അനുഭവ വിശകലനങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു.

  ReplyDelete
 2. മ്രിഗവുമല്ലാത്ത
  മ്രിഗമല്ല മൃഗം
  mr^gam
  പുരിഞ്ചിതാ?

  ReplyDelete
 3. സുഹ്രുദ്‌വലയത്തിന്റെ
  ശ്ശെ, ഈ പട്ടോളി തല്ല് മേടിക്കും.
  ഹൃ എന്നെഴുതാൻ അറിയാമ്മേലേൽ വണ്ടി വിട്.. സ്റ്റാൻഡ് വിട്ട് പോട്ടെ..
  ഹൃ = hr^

  ഇങ്ങനെ സിസ്യമ്മാരൊണ്ടാകുന്ന ഒരു ഗൂരുവിന്റെ ഗതികേടെ...
  സബ്ജക്റ്റിൽ പിന്നീട് വിഷയാസക്തനാകാം. ആദ്യം അച്ചരം പടി

  ReplyDelete
 4. ഗുരുവേ നമഃ

  മാപ്പാക്കണം
  എനിക്കത് അറിയില്ലായിരുന്നു
  സുഹൃത്തേ...

  നന്ദി ചിത്രകാരാ...
  വന്നതിന്...

  ReplyDelete
 5. എന്റെ വക ദാ പിടിച്ചോ പാട്ടോളീ...

  ഗുരുവേ നമ: എന്നതും തെറ്റാ!

  ഗുരവേ നമ: എന്നതാ ശരി!

  പിന്നെ, പോസ്റ്റ് കലക്കി!

  ReplyDelete
 6. നന്ദി ഏവൂരാനേ !!
  ജി ഡി എം ഡോക്കുമെന്ററി അടിപൊളി....

  ReplyDelete
 7. എന്റെ വേറൊരച്ചന്റെ അന്യന്റെ മകൻ !

  അതു കൊള്ളാം,
  ഹ ഹ ഹാ‍............

  ReplyDelete
 8. ‘കുരച്ചു കുരച്ചു മലയാലം പരയുന്ന’ വൌവ്വാലുകളുടെ എണ്ണം നാട്ടിലും ചാനലുകളിലും വല്ലാതെ കൂടിയിട്ടുമുണ്ട്.

  സത്യം!

  ReplyDelete
 9. അങ്ങനെ മലയാളവും പഠിച്ചല്ലെ? ഞാന്‍ പറയാനിരുന്നതാ കഷായക്കാരന്‍ പറഞ്ഞത്. പിന്നെ മഴത്തുള്ളിയിലെ എന്റെ കമന്റില്‍ ഒരു തിരുത്തുണ്ട് ,അതിവിടെയാവാം.അതില്‍ ഞാന്‍ കണ്ട ബോഡിനെപ്പറ്റി പറയുന്നുണ്ട്:- പ്രൊപ്രൈറ്റര്‍:മുഹമ്മദ് S/O മുയ്തീന്‍ & ബാപ്പുട്ടി. [എന്നാണ് ശരിയായ രൂപം.].ഇതില്‍ & എന്നത് @ [അലിയാസ്]പകരം പെയിന്റര്‍ [ബോഡെഴുതിയ ആള്‍] വരുത്തിയ തെറ്റാണ് !

  ReplyDelete
 10. എന്റെ സുഹൃത്തിന്റെ മക്കള്‍ അവനെ പപ്പാ എന്ന് വിളിക്കുന്നത് കേട്ട് ഞങ്ങളുടെ നാട്ടിന്‍ പുറത്തുള്ളവരൊക്കെ അവനെ കളിയാക്കി ചിരിക്കാറുള്ളത് പാവം പൊങ്ങച്ച സഞ്ചി അറിയുന്നില്ലല്ലൊ!

  ചാന്‍ലുകളില്‍ പെണ്‍ വവ്വാലുകള്‍ക്കാണ് ‘മല്യാലത്തില്‍ അതെന്റാ പറ്യാ...‘

  ReplyDelete
 11. ചിരിക്കാം ചിരിക്കാം .....ചിരിച്ചുംകൊണ്ടിരിക്കാം ....കൊള്ളാം !

  ReplyDelete
 12. Ithoru vipathu thanne. Ettavum kooduthal vavvalukale kaanaan Kiran TV polulla sangathi nokkiyaal mathi.

  ReplyDelete
 13. Mohamedkutty മുഹമ്മദുകുട്ടി
  ഇക്കാന്റെ കഥ കൊള്ളാം........

  OAB/ഒഎബി
  അതെന്റെ വിളിപ്പേരാണേ.....

  sm sadique
  കാണണം.........

  Raman
  വീണ്ടും വരിക....

  ReplyDelete
 14. പട്ടോളി ആളു കൊള്ളാമല്ലോ.

  ReplyDelete

ഒന്നു കത്തിച്ചിട്ടു പോ...